വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. വിവിപാറ്റിന് പകരം ഇ.വി.എമ്മിലെ വോട്ടുകളാണ് ആദ്യം എണ്ണുകയെന്ന് കമ്മീഷൻ അറിയിച്ചു.
പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാൽ ഫലസൂചന വൈകുമെന്നാണ് കമ്മീഷൻ പറഞ്ഞത്. ഇ.വി.എം തിരിമറിയുടെ സാധ്യത മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ സുതാര്യത വേണമെന്ന ആവശ്യമുന്നയിച്ചാണ് വിവിപാറ്റുകള്‍ ആദ്യമെണ്ണണമെന്ന് പ്രതിപക്ഷം ഇലക്ഷന് കമ്മീഷനോട് ആവശ്യപ്പെട്ടത്.
ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു പ്രതിപക്ഷം തീരുമാനമെടുത്തിരുന്നത്. എന്നാൽ കോടതിയിൽ നിന്നും സമാന വിധിയുണ്ടായാൽ തിരിച്ചടിയായി മാറുമെന്നതിനാൽ സുപ്രീംകോടതിയിലേക്ക് പോകാൻ സാധ്യതയില്ലെന്ന സൂചനകളാണിപ്പോള്‍ പുറത്തു വരുന്നത്.
ഇ.വി.എമ്മുമായി ബന്ധപ്പെട്ട വ്യാപക ആരോണങ്ങളാണ് വിവിധയിടങ്ങളില്‍ നിന്നായി ഉയര്‍ന്ന് വന്നിരുന്നത്. എന്നാല്‍ ആരോപണങ്ങളെല്ലാം തള്ളി തെരഞ്ഞടുപ്പ് കമ്മീഷന് രംഗത്ത് വരികയായിരുന്നു. വിവിപാറ്റുകൾ ആദ്യമെണ്ണണമെന്ന ആവശ്യവുമായി 21 പ്രതിപക്ഷ കക്ഷികളുടെ നേതാക്കളാണ് കഴിഞ്ഞ ദിവസം തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ചത്.