സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി കുറച്ചു. ഉത്പാദന മേഖലയിലുള്ള പുതിയ കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. മേക് ഇന്‍ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്താനാണ് ഇളവെന്ന് ധനമന്ത്രിപറഞ്ഞു. ജിഎസ്ടി കൌണ്‍സില്‍ യോഗത്തിന് മുന്നോടിയായണ് കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചത്.
Related News
കഴിഞ്ഞ 2 വര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്ക്;
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്കെന്ന് സര്‍വെ റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ശേഷമാണ് തൊഴിലില്ലായ്മ രൂക്ഷമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസിം പ്രേംജി സർവകലാശാലയുടെ സെന്റർ ഫോർ സസ്റ്റൈയ്നബിൾ ഡെവലപ്മെന്റാണ് സര്‍വെ നടത്തിയത്. രാജ്യം രൂക്ഷമായ തൊഴിലില്ലായ്മ യിലൂടെ കടന്നു പോകുന്നു എന്ന എന്‍.ഡി.എ സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടയിലാണ് അസിം പ്രേംജി സർവകലാശാലയുടെ പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. നവംബർ 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചതിനുശേഷം 50 ലക്ഷം […]
ചികിത്സ നിഷേധത്തെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം; പൊലീസ് കേസെടുത്തു
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധത്തെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പരാതി നൽകി ഒന്നരമാസം കഴിഞ്ഞിട്ടും നടപടിയില്ലെന്നാരോപിച്ച് മാതാപിതാക്കൾ എസ്.പി ഓഫീസിലേക്ക് എത്തിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ പൊലീസ് മേധാവി പിതാവ് ശരീഫിന് എഫ്.ഐ.ആർ പകർപ്പ് നേരിട്ട് കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിന് മുന്നിൽ നീതി ലഭിക്കും വരെ പ്രതിഷേധിക്കുമെന്ന് അറിയിച്ചു കൊണ്ടാണ് ശരീഫ് ,സഹല ദമ്പതികൾ എത്തിയത്. ഇരട്ട കുട്ടികൾ മരിച്ച സംഭവത്തിൽ പരാതി നൽകി […]
സര്‍ഫ് എക്സലിനോടുള്ള കലിപ്പ് തീര്‍ത്തത് മൈക്രോ സോഫ്റ്റ് എക്സലിനോട്
ഹോളിയുമായി ബന്ധപ്പെട്ട പരസ്യ ചിത്രത്തിന് ശേഷം സര്‍ഫ് എക്സലിന് സംഘപരിവാര്‍ അനുഭാവ പ്രവര്‍ത്തകരില്‍ നിന്നും സാമൂഹിക മാധ്യമങ്ങള്‍ വഴി നേരിടേണ്ടി വന്നത് വലിയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമാണ്. എന്നാല്‍ പ്രതിഷേധങ്ങളില്‍ വഴി തെറ്റിയ ചിലര്‍ സര്‍ഫ് എക്സലെന്ന് തെറ്റിദ്ധരിച്ച് പ്രതിഷേധം അറിയിച്ചത് മൈക്രോസോഫ്റ്റിന്റെ എക്സല്‍ ആപ്ലിക്കേഷന്റെ ഗൂഗിള്‍ സ്റ്റോറിലാണ്. സര്‍ഫ് എക്സലും മൈക്രോ സോഫ്റ്റ് എക്സലും മാറി തെറ്റിദ്ധരിച്ച പ്രതിഷേധക്കാര്‍ വലിയ രീതിയിലുള്ള ബഹിഷ്ക്കരാണാഹ്വാനങ്ങള്‍ക്കാണ് മൈക്രോ സോഫ്റ്റിന്റെ എക്സല്‍ ആപ്പിന് കീഴെ വന്നിരിക്കുന്നത്. പ്രതിഷേധം കനപ്പിച്ച ചിലര്‍ വൺ […]