India National

മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ പ്രസംഗത്തിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് കമ്മീഷൻ കണ്ടെത്തി. അതേസമയം പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം മറുപടി നല്‍കണമന്നാണ് നിര്‍ദേശം.

പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് വോട്ട് നൽകണമെന്നായിരുന്നു നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ അന്വേഷണം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മോദിയുടെ പരാമർശം പെരുമാറ്റച്ചട്ട ലംഘനമല്ല എന്ന് കണ്ടെത്തിയിരിക്കുന്നത്. നേരത്തെയും സമാന ആരോപണങ്ങളില്‍ നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയത് എന്നായിരുന്നു പരാമര്‍ശം.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം മറുപടി നല്‍കണമന്നാണ് നോട്ടീസിലെ ആവശ്യം. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ പ്രസംഗിച്ചുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന പ്രസ്താവനയില്‍ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ മൂന്ന് ദിവസം പ്രചാരണ പരിപാടികളില്‍ നിന്ന് വിലക്കി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് വിലക്ക്. അതിനിടെ, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് കോണ്‍ഗ്രസ് നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ