ജമ്മു കശ്മീരില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വൈകുന്നേരം 4.20നാണ് കശ്മീര്‍ താഴ്വര നടുക്കിയത്. ലേക്ക് സമീപത്തുള്ള പര്‍വതമാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്നാണ് വിലയിരുത്തല്‍. പരിക്കോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2019ന്‍റെ തുടക്കം മുതല്‍ ജമ്മു കശ്മീരില്‍ നിരവധി ചെറിയ ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയിരുന്നു.