India National

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു; ഒരു ദിവസത്തിനുള്ളില്‍ 6000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ മൂവായിരത്തിലേറെ പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്

രാജ്യത്ത് ആദ്യമായി ഒരു ദിവസത്തിനുള്ളില്‍ ആറായിരത്തി ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ മൂവായിരത്തിലേറെ പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം രോഗബാധിതരില്‍ 41% പേർ ഇതുവരെ രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.

24 മണിക്കൂറിനിടെ 3,234 പേർ രോഗമുക്തരായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആകെ രോഗമുക്തർ – 48,534. അതായത് 41 ശതമാനം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് ഉയർന്ന നിരക്കാണ്. രാജ്യത്തെ ആകെ കോവിഡ് കേസുകൾ ഒരു ലക്ഷത്തി പതിനെട്ടായിരത്തി447 ആയി. മരണം 3583 ഉം. മഹാരാഷ്ട്രയിൽ ഒറ്റ ദിവസം 2940 കേസുകൾ കണ്ടെത്തി. 63 മരണവും. ഇത് റെക്കോഡാണ്. മൊത്തം രോഗികൾ 44,582 ആയി.

മുംബൈയിൽ മാത്രം1751 പുതിയ കേസുകൾ. 27 മരണവും. നഗരത്തിൽ കോവിഡ് കേസുകൾ കാൽ ലക്ഷം കവിഞ്ഞു. ധാരാവിയിൽ പുതിയ കേസുകൾ 53 ആണ്. ഗുജറാത്തിൽ 363 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 13 പേർ മരിച്ചു. പശ്ചിമ ബംഗാളിൽ പുതിയ 135 രോഗികളെ കണ്ടെത്തി. മൊത്തം കേസുകൾ – 3332 ആയി. രാജസ്ഥാനിൽ ഇന്ന് 150 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണം വും.ആകെ കേസുകൾ 6377, മരണം 152. ഒഡീഷയിൽ 86ഉം ജാ൪ഖണ്ഡിൽ 15 ഉം ജമ്മു കശ്മീരിൽ 40 ഉം കേസുകൾ ഇന്ന് റിപ്പോ൪ട്ട് ചെയ്തു. ഛത്തീസ് ഗഢിൽ 14 പേ൪ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ തോത് കുറഞ്ഞതായി ഐ.സി.എം.ആര്‍ അറിയിച്ചു. നേരത്തെ 3.4 ദിവസങ്ങളിൽ ഇരട്ടിക്കുന്നത് ഇപ്പോൾ 13.3 ദിവസങ്ങളായി ഉയർന്നുവെന്ന് ഐ.സി.എം.ആര്‍ അവകാശപ്പെട്ടു.