India National

മോദി അപരാജിതനല്ലെന്ന് സോണിയ ഗാന്ധി

നരേന്ദ്ര മോദി അപരാജിതനല്ലെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. 2004 മറക്കരുത്. അപരാജിതനാണെന്നാണ് 2004ല്‍ വാജ്പേയ് കരുതിയിരുന്നത്. പക്ഷേ അന്ന് തങ്ങളാണ് വിജയിച്ചതെന്നും സോണിയ പറഞ്ഞു.

റായ്ബറേലിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണിയ. രാഹുലിനും പ്രിയങ്കക്കും ഒപ്പമെത്തിയാണ് സോണിയ പത്രിക സമര്‍പ്പിച്ചത്.

അതേസമയം അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരസ്യ സംവാദത്തിന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു. തന്റെ വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞാല്‍ മോദിക്ക് പിന്നെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്ന തനിക്കെതിരെ പ്രധാനമന്ത്രിക്ക് എന്ത് നടപടിയും എടുക്കാം. പക്ഷേ 13000 കോടിയുടെ റാഫേല്‍ കരാര്‍ അനില്‍ അംബാനിക്ക് എന്തിന് നല്‍കി എന്ന് പ്രധാനമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്ന് രാഹുല്‍ പറഞ്ഞു.