ഇന്ത്യ സന്ദർശനത്തിനു എത്തിയ ഡോണൾഡ് ട്രമ്പ് ഇന്ന് നയതന്ത്ര ചർച്ചകളിലേക്ക് കടക്കും. പ്രതിരോധ, ആരോഗ്യ, ഊർജ മേഖല തുടങ്ങിയ മേഖലകളിൽ കരാറുകൾ ഒപ്പിടും.
സൈന്യത്തിന് ഹെലികോപ്റ്ററുകൾ വാങുന്നത് ഉൾപ്പടെയുള്ള പ്രതിരോധ കരാറുകൾ ഒപ്പിടും എന്നുള്ളതാണ് ഡോണൾഡ് ട്രമ്പിന്റെ ഇന്ത്യ സന്ദർശനത്തിലെ പ്രധാനപ്പെട്ട നയതന്ത്ര നീക്കം. ആരോഗ്യ മേഖലയിലേക്ക് ചില വസ്തുക്കൾ, കോഴിയിറച്ചി പാൽ ഉത്പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യാനുള്ള കരാറുകളും ഒപ്പിട്ടേക്കും. ഹൈദരാബാദ് ഹൌസിൽ വെച്ച് പ്രധാനമന്ത്രി അടക്കമുള്ളവരുമായി ട്രമ്പ് നയതന്ത്ര ചർച്ചകൾ നടത്തും. രാവിലെ സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം അദ്ദേഹം രാജ്ഘട്ടിലെത്തി മഹത്മാ ഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. ഉച്ച കഴിഞ്ഞ് അമേരിക്കൻ എംബസി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. വൈകിട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നിനു ശേഷം ട്രമ്പ് അമേരിക്കയിലേക്ക് മടങ്ങും.