കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം. കർണാടകയ്ക്ക് പുറമെ ഡൽഹിയിലും കേരളത്തിലും കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇന്ന് കർണാടകയിൽ കോൺഗ്രസ് പ്രതിഷേധ ദിനമായി ആചരിക്കും.
ഡല്‍ഹിയില്‍ ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തന്നെ അറസ്റ്റ് ചെയ്യണമെന്നത് ബി.ജെ.പിയുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ഇത് സാധിപ്പിച്ചെടുത്തതിന് തന്റെ ബി.ജെ.പി സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്ന് ശിവകുമാർ ട്വീറ്റ് ചെയ്തു. കർണാടകയിലും ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തിയത്. ബെംഗളൂരു മൈസൂരു പാത പ്രവർത്തകർ ഉപരോധിച്ചു. കനകപുരയിൽ കർണാടക ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കണ്ണൂര്‍-കോള്‍ടെക്സ് ദേശീയപാത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.