ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്. കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തി. ദൂരക്കാഴ്‍ച്ചകൾ സാധ്യമല്ലാത്ത സാഹചര്യത്തിൽ റോഡ്, ട്രെയിൻ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു.
ഒക്ടോബറിൽ ശൈത്യം തുടങ്ങിയതിനു ശേഷം മൂന്നാം തവണയാണ് താപനില 5 ഡിഗ്രി സെൽഷ്യസിന് താഴെ വരുന്നത്. കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും ഡൽഹിയിൽ കനത്ത പൊകമഞ്ഞ് സൃഷ്ടിക്കപ്പെടാൻ കാരണമായി. കാഴ്ചപരിധി അമ്പത് മീറ്ററിലും താഴ്ന്നു.
ഡൽഹി അന്താരാഷ്ട്ര വിമാനത്തവാളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 80 വിമാനങ്ങളും, ഡൽഹിയിലേക്ക് എത്തേണ്ടിയിരുന്ന അമ്പതിലധികം വിമാനങ്ങളും വൈകി. വായുനിലവാരം വളരെ മോശം സാഹചര്യത്തിലാണുള്ളത്. വായുനിലവാര സൂചികയിൽ ഇന്ന് 492 ആണ് രേഖപ്പെടുത്തിയത്. ഉച്ചയോടെ നില മെച്ചപ്പെട്ടിട്ടുണ്ട്.