ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ കനത്ത ജാഗ്രത തുടരുന്നു. രാജ്യതലസ്ഥാനത്തെ വിവിധയിടങ്ങളില്‍ പട്രോളിങ് ശക്തമാക്കി. നവരാത്രി ആഘോഷം നടക്കാനിരിക്കെ ആളുകള്‍ കൂടുതല്‍ എത്തിനിരിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.
പഞ്ചാബിലേക്ക് പാകിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ വഴി ആയുധങ്ങള്‍ എത്തിയെന്ന ഇന്‍റലിജന്‍സ് വിവരം നേരത്തെ തന്നെ വന്നിരുന്നു. ഗുജറാത്ത് തീരത്ത് ആക്രമണമുണ്ടാകുമെന്ന വിവരത്തോടൊപ്പം ഈ റിപ്പോര്‍ട്ട് കൂടി വന്നതോടെയാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ പോലീസിനും, സുരക്ഷ സൈന്യത്തിനും നിര്‍ദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. നവരാത്രി ആഘോഷം നടക്കുന്നതിനാല്‍ തിരക്കേറിയ സ്ഥലങ്ങളില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഡല്‍ഹിയിലെ എട്ടിടത്ത് ഇന്നലെ പോലീസ് സ്പെഷ്യല്‍ സെല്‍ റെയ്‍ഡ് നടത്തി. പട്രോളിങ്ങും വര്‍ധിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണമുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം ചേരുകയും സുരക്ഷ സംബന്ധിച്ച വിലയിരുത്തല്‍ നടത്തുകയും ചെയ്തിരുന്നു. നാല് ജെയ്ഷെ ഭീകരര്‍ രാജ്യത്ത് എത്തിയെന്നതാണ് ഇന്‍റലിജന്‍സ് വിവരം. എല്ലാ വിമാനത്താവളങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.