India

ജലമലിനീകരണം രൂക്ഷം; യമുനാ നദിയുടെ ചില ഭാഗങ്ങളിൽ മീൻപിടുത്തം നിരോധിച്ചു

രൂക്ഷമായ ജലമലിനീകരണത്തെ തുടർന്ന് യമുനാ നദിയുടെ ചില ഭാഗങ്ങളിൽ മീൻപിടുത്തം നിരോധിച്ച് ഡൽഹി സർക്കാർ. കഴിഞ്ഞ കുറച്ചുനാളായി നദിയിലൂടെ വിഷലിപ്തമായ പത നുരഞ്ഞൊഴുകുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ മത്സ്യബന്ധനം നിരോധിച്ചത്. മത്സ്യബന്ധനം നടത്തുന്നവർക്ക് ഇന്ത്യൻ മത്സ്യബന്ധന നിയമം, 1987 അനുസരിച്ചാലും ശിക്ഷ.

സോപ്പും മറ്റ് ഡിറ്റർജൻ്റുകളുമാണ് യമുനാ നദിയിലെ മലിനീകരണത്തിൻ്റെ പ്രധാന കാരണങ്ങൾ. ഫോസ്ഫേറ്റിൻ്റെ ഉയർന്ന അളവാണ് വിഷലിപ്തമായ പതയ്ക്ക് കാരണം. ഡിറ്റർജൻ്റുകളിലാണ് ഇവ ഉള്ളത്. വീടുകളിലും അലക്കു കമ്പനികളിലുമൊക്കെ ഇതാണ് ഉപയോഗിക്കുന്നത്. പുതിയ നിർദ്ദേശപ്രകാരമല്ലാത്ത ഡിറ്റർജൻ്റുകളുടെ വില്പനയും സംഭരണവുമൊക്കെ അടുത്തിടെ ഡൽഹി സർക്കാർ നിരോധിച്ചിരുന്നു.