ഡല്‍ഹിയില്‍ മരിച്ച സെന്റ് സ്റ്റീഫന്‍സ് കോളജ് താത്ക്കാലിക അധ്യാപകന് അലന് സ്റ്റാന്‍ലിയുടെയും അമ്മ ലിസിയുടെയും മൃതദേഹം സംസ്കരിച്ചു.
ലിസിയുടെ മൃതദേഹത്തിന് അരികില്‍ നിന്നും ലഭിച്ച കുറിപ്പിലെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ തന്നെയായിരുന്നു സംസ്കാരം. കൂടത്തായ് സംഭവത്തോട് ചേര്‍ത്ത് വെച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് മരണത്തിന് ഇടയാക്കിയതെന്നും ലിസി നേരത്തെ നല്കിയ പരാതിയില്‍ പൊലീസ് നടപടി എടുത്തില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു. ഡല്‍ഹി ബുറാഡിയിലെ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു മതാചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍.
നേരത്തെ ലിസി ഇടുക്കി പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. അതിന് പുറമെ വന്ന വാര്‍ത്തകള്‍ കൂടിയാണ് ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു.