India

ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; ഇന്ന് റെക്കോർഡ് വർധന

രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. ഇന്ന്28,867 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ ഒരു ദിവസം സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. 29.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

മുംബൈയിൽ കൊവിഡ് കേസുകൾക്ക് നേരിയ കുറവ്. 13,702 പേർക്കാണ് ഇന്ന് മുംബൈയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലത്തെ കണക്കിനെക്കാൾ 16.55 ശതമാനം കുറവാണ് ഇന്നത്തെ കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വ്യത്യാസമുണ്ട്. ഇന്നലെ 24.38 ശതമാനമായിരുന്ന ടിപിആർ ഇന്ന് 21.73 ശതമാനമായി കുറഞ്ഞു.

ഇന്നലെ രാജ്യത്ത് 2,47,417 പേർക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. ആകെ കേസുകളുടെ എണ്ണം 36,317,927 ആണ്. 380 മരണം കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 27% ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര (46,723), ഡൽഹി (27,561), പശ്ചിമ ബംഗാൾ (22,155), കർണാടക (21,390) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗ ബാധിതർ.