India National

ഡൽഹിയിലെ ജനസംഖ്യയിൽ 23 ശതമാനം പേരും രോഗ ബാധിതരെന്ന് പഠനം

ഡൽഹി ജനസംഖ്യയുടെ 23 ശതമാനത്തിലധികം ആളുകൾക്കും കൊവിഡ് ബാധിതരായെന്ന് പഠനം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ നടത്തിയ സെറോളജിക്കൽ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാത്രമല്ല, 23.48 ശതമാനം ആളുകളിലും കൊവിഡിന് എതിരായ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയതായും സർവേയിലൂടെ വ്യക്തമാക്കുന്നു.

ജൂൺ 27 മുതൽ ജൂലൈ 10 വരെയുള്ള തീയതികളാണ് സർവേയ്ക്കായി തെരഞ്ഞെടുത്തത്. 21,000 ൽ അധികം സാമ്പിളുകൾ ശേഖരിച്ചതിൽ ജനസാന്ദ്രത കൂടിയ ഡൽഹിയിലെ 23.48 ശതമാനം ആളുകളിൽ മാത്രമാണ് രോഗം ബാധിച്ചത്.
ഇത് സർക്കാരും ജനങ്ങളും കൊവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികളുടെ ഫലമായാണെന്ന് സെറോ പ്രിവലൻസ് പഠനങ്ങൾ വ്യക്തമാക്കുന്നു. മാത്രമല്ല, കൊവിഡ് സ്ഥിരീകരിച്ചവരിൽ വലിയൊരു ശതമാനം ആളുകൾക്കും രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഡൽഹിയിലവെ ജന സംഖ്യയിൽ വലിയൊരു വിഭാഗവും ഇനിയും രോഗം വരാൻ സാധ്യതയുള്ളവരാണെന്നും അതുകൊണ്ട് തന്നെ രോഗ വ്യാപനത്തിനാവശ്യമായ നടപടികൾ സ്വാകരിക്കണമെന്നും പഠനം പറയുന്നു.