രോഗമുണ്ടെന്ന് മനസ്സിലാക്കിയിട്ടും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് മതിയായ ചികിത്സ ലഭ്യമാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി തീസ് ഹസാരി കോടതി. ആസാദിന് എയിംസില്‍ മതിയായ ചികിത്സ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. രക്തം കട്ട പിടിക്കുന്ന അസുഖമുണ്ടെന്ന് രണ്ട് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്തുകൊണ്ട് മതിയായ ചികിത്സ നല്‍കിയില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതരോട് കോടതി ചോദിച്ചു.
