ഡീകമ്മീഷൻ ചെയ്ത ഇന്ത്യൻ യുദ്ധക്കപ്പൽ ‘ഐഎൻഎസ് ഖുക്രി’ മ്യൂസിയം ആക്കുന്നു. 32 വർഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ വർഷം ഡിസംബർ 23നാണ് കപ്പൽ ഡീകമ്മീഷൻ ചെയ്തത്. ഡിയു ഭരണകൂടം കപ്പലിനെ മ്യൂസിയമാക്കി മാറ്റും. മ്യൂസിയമാക്കിക്കഴിയുമ്പോൾ പൊതുജനങ്ങൾക്ക് കപ്പൽ സന്ദർശിക്കാൻ കഴിയും.
Related News
കുട്ടികൾ ശത്രുത തീർക്കാൻ നഞ്ചക്ക് ആയുധമാക്കുന്നു; ആർഡിഎക്സ് സിനിമ പ്രചോദനമെന്ന് പൊലീസ്
കൊച്ചി നഗരത്തിൽ കുട്ടികൾ തമ്മിലുള്ള അക്രമത്തിൽ നഞ്ചക്ക് പ്രധാന ആയുധമാകുന്നുവെന്ന് പൊലീസ്. ആർഡിഎക്സ് സിനിമ ഇറങ്ങിയശേഷമാണ് ഈ മാറ്റമെന്നും പൊലീസ് വ്യക്തമാക്കി.നഞ്ചക്ക് ഉപയോഗിച്ചുള്ള അക്രമത്തിൽ ഏൽക്കുന്നത് മാരകമായ പരുക്കാണെന്നും പൊലീസ് പറയുന്നു. യുവാക്കൾ ശത്രുത തീർക്കാൻ നഞ്ചക്ക് ഉപയോഗിക്കുന്നത് പൊലീസിന് തലവേദനയായിരിക്കുകയാണ്. പരിശീലനം ലഭിക്കാത്തവർ നഞ്ചക്ക് ഉപയോഗിച്ചാൽ സ്വയം പരുക്കേൽക്കാനും സാധ്യതയുണ്ട്.വിഷയത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ നിർദേശിച്ചു.
ഗാന്ധിവധത്തിന് പുനരാവിഷ്കാരവുമായി ഹിന്ദുമഹാസഭ
ഗാന്ധിവധം പുനരാവിഷ്കരിച്ച് ഹിന്ദുമഹാസഭ. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്കരിക്കാനായി ഗാന്ധി കോലത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയുടെ നേതൃത്വത്തിലാണ് ഹിന്ദു മഹാസഭ ഗാന്ധിവധം പുനരാവിഷ്കരിച്ചത്. മഹാത്മഗാന്ധിയുടെ കോലത്തിലേക്ക് വെടിയുതിര്‍ത്ത് കൃത്രിമ രക്തമൊഴുക്കിയായിരുന്നു പുനരാവിഷ്കാരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ള നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഗാന്ധിജിക്ക് ആദരവ് അര്‍പ്പിക്കുകയാണ് ഇന്ന്. അതിനിടയിലാണ് രാജ്യത്തെ തന്ന ഞെട്ടിച്ചു കൊണ്ട് ഹിന്ദുമഹാസഭ ഗാന്ധിവധത്തിന്റെ പുനരാവിഷ്കാരം നടത്തിയിരിക്കുന്നത്. വെടിയേറ്റ് […]
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനം നൽകി വനംമന്ത്രി എ.കെ ശശീന്ദ്രൻ
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എകെ ശശീന്ദ്രൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകി.കേന്ദ്ര നിയമങ്ങൾ മൂലം കാട്ടുപന്നികളെ വെടിവെക്കാൻ ആകുന്നില്ലെന്നും വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നിന്നും ജനവാസ മേഖലകളെയും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നും പമ്പാവാലി സെറ്റില്മെന്റുകളെയും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യെപ്പെട്ടു. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപെട്ട് ഇന്നും ഒരു ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. വയനാട് പുൽപ്പള്ളിയിലാണ് […]