ഒഡീഷ തീരത്ത് വീശിയടിച്ച ഫോണി ചുഴലിക്കാറ്റില്‍ മരണം എട്ടായി. ഫോണി ബംഗാള്‍ തീരത്തേക്ക് കടന്നിട്ടുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് രാവിലെ എട്ട് വരെ കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും. കൊല്‍ക്കത്തയില്‍ നിന്നുള്ള ഇരുനൂറോളം വിമാന സർവീസുകൾ നിര്‍ത്തി വെച്ചിട്ടുണ്ട്. ഫോണിയെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ തെരഞ്ഞടെുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചു. ഇന്നലെ രാവിലെയാണ് ഫോണി ഒഡീഷാ തീരത്തെത്തത്.
ഫോണിയെ തുടര്‍ന്ന് വ്യാപകമായി മരങ്ങള്‍ കടപുഴകുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒഡീഷയുടെ പലഭാഗങ്ങളിലും രാത്രിയും കനത്ത മഴയും കാറ്റും തുടര്‍ന്നു. പുരിയിലെ വൈദ്യുതി, ടെലിഫോണ്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണാമായി തകരാറിലായതാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ അവ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.