രാജ്യത്ത് കോവിഡ് വാക്സിന് വിതരണം ഈ മാസം 13 മുതല്‍ ആരംഭിക്കും. രാജ്യത്താകെ നാല് സംഭരണ കേന്ദ്രങ്ങളുണ്ടാകും. കര്‍ണല്‍, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരിക്കും വാക്സിന് സംഭരണം. വ്യോമമാര്‍ഗമായിരിക്കും വാക്സിനെത്തിക്കുക. 37 കേന്ദ്രങ്ങള്‍ വഴി വാക്സിന് വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Related News
പെരിയ ഇരട്ടക്കൊല കേസ്
കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ സൂചനാ സത്യാഗ്രഹ സമരം നടത്തി. കൊച്ചിയിലെ സിബിഐ ഓഫീസിന് മുന്പിലായിരുന്നു സമരം. കൃപേഷിന്റെയും ശരത് ലാലിന്റെയും അച്ഛനും അമ്മയും സഹോദരിമാരുമാണ് സൂചനാ സത്യാഗ്രഹസമരം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയ സിബിഐയുടെ ഭാഗത്ത് നിന്ന് പിന്നീട് ഒരു നീക്കവും ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഒക്ടോബര്‍ മുപ്പത്തി ഒന്നിന് സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും […]
മൈസൂരു കൂട്ടബലാത്സംഗം; പെണ്‍കുട്ടിയും കുടുംബവും മൊഴി നല്‍കാതെ നഗരം വിട്ടുപോയെന്ന് പൊലീസ്
മൈസൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 23 വയസ്സുകാരിയും കുടുംബവും നഗരം വിട്ടുപോയെന്ന് പൊലീസ്. മൊഴി കൊടുക്കാന്‍ തയ്യാറാകാതെയാണ് കുടുംബം പോയത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി മൊഴി റെക്കോര്‍ഡ് ചെയ്യാന്‍ വിസമ്മതിച്ചതായും പൊലീസ് പറഞ്ഞു. ആക്രമണത്തിനിരയായ ശേഷം ചികിത്സയിലായിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൈസൂരുവിലെ ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാന്‍ സുഹൃത്തിനൊപ്പം പോയ 23കാരിയെ ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്. കേസിലെ അഞ്ചുപ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തി ആകാത്തയാളാണ്. സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് […]
‘വലിയ ബോർഡല്ല, ലോഗോ വെണം’; ലൈഫ് പദ്ധതിയിലെ വീടുകൾക്ക് ബ്രാൻഡിംഗ് വേണമെന്ന് കേന്ദ്രസർക്കാർ
ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾക്ക് ബ്രാൻഡിംഗ് വേണമെന്ന് കേന്ദ്ര ഭവനനിർമ്മാണ നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി. വലിയ ബോർഡല്ല, ലോഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു. വീട്ടുടമകൾക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. അതേസമയം കേരള സര്‍ക്കാരിന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉടക്കി നില്‍ക്കുകയാണ് ലൈഫ് പദ്ധതിയും. തനത്ഫണ്ട് ലഭ്യതക്കുറവ് മുതല്‍ സര്‍ക്കാര്‍ വിഹിതവും, വായ്പാ തുകയും ലഭിക്കാത്തതുവരെയുള്ള പ്രതിസന്ധികള്‍ നിരവധിയാണ്. ലൈഫ് പദ്ധതിയുടെ നടത്തിപ്പ് […]