India National

ഭേദമായവര്‍ക്ക് വീണ്ടും കോവിഡ്: പ്രശ്നം ഗുരതരമല്ലെന്ന് ആരോഗ്യമന്ത്രി

കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ് വർധൻ. ഒരിക്കൽ കോവിഡ് ബാധിച്ച് ഭേദമായവർക്ക് വീണ്ടും രോ​ഗം വരുന്നത് ​ഗുരുതരമായ കാര്യമല്ലെന്നും മന്ത്രി മാധ്യമങ്ങളുമായുള്ള ഓൺലെെൻ അഭിമുഖത്തിൽ പറഞ്ഞു.

രണ്ടാമതും രോ​ഗം പകരുന്നത് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഇത് ​ഗുരുതരമായ പ്രശ്നമല്ല. ഐ.സി.എം.ആറിന്റെ കീഴിലുള്ള വിദ​ഗ്ധ സമിതി കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. കോവിഡുമായി ബന്ധപ്പെട്ട ഓരോ പുരോ​ഗതിയും രാജ്യത്ത് ​ഗവേഷണം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

88,600 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികൾ 59,92, 533 ആയി. 4941627 ആണ് രോഗമുക്തർ. അതിനിടെ രാജ്യത്ത് കോവിഡ് മരണം 94, 000 കടന്നു. 24 മണിക്കൂറിനിടെ 1124 പേരാണ് മരിച്ചത്.