India National

രാജ്യത്ത് കോവിഡ് മരണം 1886 ആയി

3390 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 103 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 1886 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 3390 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തോടടുക്കുകയാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ കോവിഡ് സമൂഹവ്യാപനത്തിലെത്തിയോ എന്നറിയാന്‍ ഐസിഎംആർ പഠനം നടത്തും.

രാജ്യത്തെ രോഗമുക്തി നിരക്ക് 29.36 ആയി. ആകെ 16540 പേർക്ക് രോഗം ഭേദമായി. 37916 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനുള്ളിൽ 1273 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് 216 ജില്ലകളിൽ കോവിഡ് കേസുകൾ ഇല്ല. 28 ദിവസത്തിനിടെ 42 ജില്ലകളിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. മഹാരാഷ്ട്രയിൽ ആകെ മരണം 731 ആയി. 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത് 1089 കേസും 37 മരണവുമാണ്.

ഗുജറാത്തിൽ രോഗികളുടെ എണ്ണം 7000 കടന്നു. ആകെ മരണം 425 ആയി. ഗുജറാത്തിലെ സൂറത്ത് മാർക്കറ്റിൽ 25 പച്ചക്കറി വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മാർക്കറ്റ് 14ആം തിയ്യതി വരെ അടച്ചു. ഡൽഹിയിൽ മരണസംഖ്യ 68ഉം കോവിഡ് രോഗികളുടെ എണ്ണം 6318ഉം ആയി. പുതിയതായി ഇവിടെ 338 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

മധ്യപ്രദേശിൽ 90 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ 3341 ആയി. മരണം 200 കടന്നു. ഉത്തർപ്രദേശിൽ 155 കോവിഡ് ബാധിതരെ കൂടി കണ്ടെത്തി. ആകെ 3214 രോഗികൾ. ഇതുവരെ മരണം 66 ആയി. ത്രിപുരയിൽ 24ഉം ഡൽഹിയില്‍ 4 ബിഎസ്എഫ് ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു.

രാജസ്ഥാനിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 103 ആയി. പുതിയ 152 കേസുകൾ റിപ്പോർട്ട്‌ ചെയ്തു. യുപിയിലെ ഗൗധം ബുദ്ധ് നഗറിൽ 12 കോവിഡ് കേസുകൾ കൂടിയതോടെ ആകെ രോഗികളുടെ എണ്ണം 214 ആയി. ഛത്തീസ്ഗഡിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് 22 കുടിയേറ്റ തൊഴിലാളികള്‍ ചാടിപ്പോയി. മാവോയിസ്റ്റ് സാന്നിധ്യമുള്ള ദന്തേവാഡ ജില്ലയിലെ ക്വാറന്റൈന്‍ സെന്ററില്‍ നിന്നുമാണ് വ്യാഴാഴ്ച രാത്രി തൊഴിലാളികള്‍ രക്ഷപ്പെട്ടത്.

രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന പഠനത്തിനായി ഹോട്ട്സ്പോട്ടുകളടങ്ങുന്ന 75 ജില്ലകളെ ഐസിഎംആർ തെരഞ്ഞെടുത്തു. ഓരോ ജില്ലയിലും 400 പേരെ പരിശോധിക്കും. കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയില്ലെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നവരെയാണ് പരിശോധിക്കുക. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.