ഡല്‍ഹി ITBP നീരീക്ഷണ കേന്ദത്തിലുള്ള 14 ഇറ്റാലിയന്‍ സഞ്ചാരികള്‍ അടക്കം 15 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആഗ്രയിലെ 7 പേരുടെ പരിശോധനഫലവും പോസിറ്റീവാണ്.
രാജ്യത്ത് ഇതുവരെ 28 കോവിഡ് നയന്റീന്‍ കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ഡല്‍ഹി ITBP നീരീക്ഷണ കേന്ദത്തിലുള്ള 14 ഇറ്റാലിയന്‍ സഞ്ചാരികള്‍ അടക്കം 15 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആഗ്രയിലെ 7 പേരുടെ പരിശോധനഫലവും പോസിറ്റീവാണ്. പ്രധാനമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ വിലയിരുത്തുണ്ട്. ഇതിനിടെ കൊച്ചി തുറമുഖത്തെത്തിയ ഇറ്റാലിയൻ കപ്പലിലെ യാത്രക്കാരെ കോവിഡ് 19 പരിശോധനക്ക് വിധേയമാക്കി.
രാജ്യത്ത് ഇതുവരെ 28 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഡല്‍ഹി ചൌല ITBP നീരീക്ഷണ കേന്ദത്തിലുള്ള 14 ഇറ്റാലിയന്‍ സഞ്ചാരികള്‍ അടക്കം 15 പേര്‍ക്കാണ് രോഗം ഇന്ന് സ്ഥിരികരിച്ചത്. ഒപ്പം ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയ ആഗ്രയിലെ 7 പേരുടെ പരിശോധന ഫലവും പോസിറ്റീവാണ്. എല്ലാവരെയും വിദഗ്ധ ചികിത്സക്കായി മാറ്റി.
ഡല്‍ഹി, ജയ്‍പൂര്‍, തെലങ്കാന എന്നിവിടങ്ങളില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച 3 പേരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വിശദീകരിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടക്കുകയാണ്.സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലും ഡല്‍ഹിയില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുമാണ് അവലോകനയോഗങ്ങള്‍ നടക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ ആരോഗ്യമന്ത്രി സാഹചര്യം വിശദീകരിച്ചു. രാജ്യത്ത് സംഗമങ്ങള്‍ ഒഴിവാക്കണമെന്നും ഇത്തവണ ഒരു ഹോളി പരിപാടിയിലും പങ്കെടുക്കില്ലെന്നും പ്രധാനമന്ത്രിയും മന്ത്രിമാരും ട്വീറ്റ് ചെയ്തു.
ഇതിനിടെ കൊച്ചി തുറമുഖത്തെത്തിയ ഇറ്റാലിയൻ കപ്പലിലെ 459 യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമുള്ള പരിശോധനക്ക് ശേഷം കപ്പൽ ദുബൈയിലേക്ക് മടങ്ങി.