India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 62000 കവിഞ്ഞു; മരണസംഖ്യ 2109 ആയി

അഹമ്മദാബാദിൽ സ്ഥിതി ഗുരുതരമായി തുടരുന്നു.5800 ലധികം പേർക്കാണ് ഇവിടെ രോഗമുള്ളത്

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62000 കവിഞ്ഞു. മഹാരാഷ്ടയിൽ രോഗികൾ 22,000 ആയി. അഹമ്മദാബാദിൽ സ്ഥിതി ഗുരുതരമായി തുടരുന്നു.5800 ലധികം പേർക്കാണ് ഇവിടെ രോഗമുള്ളത്.

രാജ്യത്ത് കോവിഡ് രോഗബാധ മാറ്റമില്ലാതെ തുടരുകയാണ്. രോഗികളുടെ എണ്ണം 62,939 കവിഞ്ഞു. മരണസംഖ്യ 2109 ആയി.41,472 പേരാണ് ചികിത്സയിലുള്ളത് . എന്നാൽ രോഗം ഭേദപ്പെട്ടവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 22,171 ആയി.1278 പുതിയ കേസുകളും 53 മരണവും റിപ്പോർട്ട് ചെയ്തു. മുംബൈയിൽ രോഗബാധിതര്‍ 13,564 ആയി875 പേര്‍ മരിച്ചു. പൂനെയിൽ 13 മാസം പ്രായമുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു.ഗുജറാത്തിൽ 398 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദാണ് മാത്രം 381 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ഇതോടെ രോഗ ബാധിതര്‍ 5818 ആയി. ഡൽഹിയിൽ 7000 രോഗികളുടെ എണ്ണം 7000 കടന്നു. സുൽത്താൻപുരിയിൽ 9 പോലിസുകാർക്ക് കൂടി കോവിഡ് കണ്ടെത്തി.

മധ്യ പ്രദേശിൽരോഗികളുടെ എണ്ണം 3614 ആയി .157 പുതിയ കേസുകൾ കൂടി കണ്ടെത്തി. ഇൻഡോറിൽ 77 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. ഭോപ്പാലിൽ ബി.ജെ.പി എം.എൽ.എ അടക്കം 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിൽ 106 ,ഹരിയാനയിൽ 28 ഉം ഒഡീഷയിൽ 58 പുതിയ കേസുകള്‍ റിപ്പോർട്ടു ചെയ്തു. തൃപുരയിൽ 16 ബി.എസ്.എഫ് ജവാൻമാർക്ക് കൂടി കോവിഡ് കണ്ടെത്തി