Health India

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ 39,726 പുതിയ കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 39,726 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്.

രാജ്യത്ത് ഇതുവരെ 1,15,14,331 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 154 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,59,370 ആയി. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.