ഉത്തര്‍ പ്രദേശില്‍ വാഹനപരിശോധനയുടെ പേരില്‍ സ്വർണ കവർച്ച നടത്തിയ നാല് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. ജ്വല്ലറി ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ഇവര്‍ക്ക് കൈമാറിയ രണ്ടു പേരെയും അറസ്റ്റ് ചെയ്തു. സബ് ഇൻസ്പെക്ടർ ധർമേന്ദ്ര യാദവും മൂന്ന് കോൺസ്റ്റബിളുമാരുമാണ് അറസ്റ്റിലായത്.
ജ്വല്ലറി ഉടമയും സഹായിയും ഗോരഖ്പൂരിൽ നിന്നും ലക്നോവിലേക്ക് ബസിൽ വരുകയായിരുന്നു. ഇതിനിടെ വാഹന പരിശോധനക്കെന്ന് പറഞ്ഞ് ഇവർ വാഹനം തടഞ്ഞു. ജ്വല്ലറി ഉടമയോടും സഹായിയോടും പരിശോധനക്കായി വാഹനത്തിൽ നിന്നുമിറങ്ങാൻ ആവശ്യപ്പെട്ടു. അതിനുശേഷം ഇവരെ ആരുമില്ലാത്ത സ്ഥലത്ത് കൊണ്ടുപോയതിന് ശേഷം സ്വർണവുമായി കടന്നുകളയുകയായിരുന്നു അറസ്റ്റിലായവരിൽ നിന്നും 19 ലക്ഷം രൂപയും 16 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയും മോഷണത്തിന് ഉപയോഗിച്ച കാറും കണ്ടെടുത്തു. ഇവർ നാലു പേരെയും പോലീസ് സേനയിൽ നിന്നും പുറത്താക്കുമെന്ന് ഗോരഖ്പൂർ പോലീസ് മേധാവി ജോഗേന്ദ്ര കുമാർ അറിയിച്ചു.