ആര്‍.എസ്.എസ് മാതൃകയില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം ഉടച്ചു വാര്‍ക്കാനൊരുങ്ങുന്നു. പ്രേരക്മാരെ നിയമിച്ച് പാർട്ടി പ്രവർത്തനം താഴെത്തട്ടിൽ എത്തിക്കും. സെപ്തംബർ അവസാനത്തിനുള്ളിൽ പ്രേരക്മാരെ നിർദേശിക്കാൻ പി.സി.സികൾക്ക് നിർദേശം നല്‍കി. അസമില്‍ നിന്നുള്ള നേതാവ് തരുണ്‍ ഗോഗോയി ആണ് നിര്‍ദേശം മുന്നോട്ടു വെച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് തീരുമാനം. പാര്‍ട്ടിയുടെ ആശയങ്ങളും ചരിത്രവും ജനങ്ങളില്‍ എത്തിക്കാനാണ് പ്രേരക്മാരെ നിയമിക്കുന്നത്. പാര്‍ട്ടിയോട് കൂറും പ്രവര്‍ത്തന പരിചയവും ഉള്ളവരെയാണ് പ്രേരക്മാരായി നിയോഗിക്കുക. ഇവര്‍ക്ക് ആവശ്യമായ ട്രെയിനിങും നല്‍കും.
സംഘപരിവാര്‍ പ്രത്യയശാസ്ത്രം ജനങ്ങളിലേക്ക് എത്തിക്കാനാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത്. ആ മാതൃകയില്‍ കോണ്‍ഗ്രസും പ്രവര്‍ത്തകരെ അണിനിരത്തണമെന്ന് സെപ്തംബര്‍ 3ന് ഡല്‍ഹിയില്‍ ചേര്‍ന്ന വര്‍ക്ക് ഷോപ്പിലാണ് നിര്‍ദേശം ഉയര്‍ന്നത്. അസമിലെ മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗെഗോയി ആണ് നിര്‍ദേശം മുന്നോട്ടുവെച്ചത്.