ദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നൽകി. വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് പാർട്ടി നേതാക്കളുടെ ആലോചന. കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപനം വൈകില്ലെന്നും സൂചനയുണ്ട്. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ലോക്സഭാ സ്പീക്കർക്ക് വീട്ടിലെത്തി കത്ത് നൽകിയത്. കോടതി ഉത്തരവ് ലോക്സഭാ സെക്രട്ടേറിയേറ്റിൽ എത്തിച്ചതായും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ദില്ലി തുഗ്ലക് ലൈനിൽ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതി അദ്ദേഹത്തിന് തിരികെ നൽകണമെന്ന ആവശ്യവും നേതാക്കൾക്കുണ്ട്. ഇക്കാര്യവും ലോക്സഭാ സെക്രട്ടേറിയേറ്റിന് മുന്നിൽ വെക്കും.
Related News
പെട്രോളിനും ഡീസലിനും നികുതി കുറച്ച് മഹാരാഷ്ട്ര
പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ച് മഹാരാഷ്ട്ര. മൂല്യവർധിത നികുതി പെട്രോൾ ലിറ്ററിന് 2.08 രൂപയും ഡീസലിന് 1.44 രൂപയുമാണ് കുറഞ്ഞത്. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാറിന്റെ നടപടി. വാറ്റ് നികുതി കുറക്കുന്നതിലൂടെ സർക്കാറിന് മാസം പെട്രോൾ നികുതിയിൽ 80 കോടി രൂപയുടെയും ഡീസൽ നികുതിയിൽ 125 കോടിയുടെയും കുറവുണ്ടാകും. കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ നികുതി കുറച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും […]
ഡിസംബര്‍ 26 ന് സൂര്യനെ ചന്ദ്രന് മറയ്ക്കും
വലയ സൂര്യഗ്രഹണം കാണാന്‍ തയ്യാറെടുത്ത് ശാസ്ത്രലോകം. ക്രിസ്മസ് ദിവസത്തിന് പിറ്റേന്ന് ഡിസംബര്‍ 26നാണ് സൂര്യഗ്രഹണം കാണാനാകുക. സൂര്യനെ ചന്ദ്രന് മറയ്ക്കുമ്ബോള് വലിയൊരു വളയുടെ രൂപത്തിലുള്ള സൂര്യബിംബത്തെയാണ് കാണാന്‍ സാധിക്കുന്നത്. ഈ ശാസ്ത്രകൗതുകത്തിന്റെ പാത സൗദി അറേബ്യ, ഖത്തര്‍ യുഎഇ, ഇന്ത്യ, ശ്രീ ലങ്ക, മലേഷ്യ, സിംഗപ്പൂര്‍, എന്നീ രാജ്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയസൂര്യഗ്രഹണത്തെ അതിന്റെ പൂര്‍ണതയില്‍ കാണാന്‍ സാധിക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും കാണാന്‍ സാധിക്കും. അടുത്ത […]
ബാബരി വിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ്
ബാബരി മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധി നിരാശാജനകമായിരുന്നെന്ന് മുസ്ലിം ലീഗ്. ധാരാളം വെെരുദ്ധ്യങ്ങളുള്ള വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. തുടർ നടപടികളെ പറ്റി പരിശോധിക്കുമെന്നും പാണക്കാട് ചേർന്ന ലീഗിന്റെ ഉന്നതതല യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു. വിധി വന്ന ശേഷം മുസ്ലിം സമുദായം കാണിച്ച പക്വമായ സമീപനം പ്രശംസയർഹിക്കുന്നതാണ്. കോടതി നിർദേശിച്ച സ്ഥലം സ്വീകരിക്കണമോ എന്ന കാര്യമടക്കം മുസ്ലിം പേഴ്സനൽ ലോ ബോർഡുമായും സമാന ചിന്തയുള്ള മറ്റു സംഘടനകളുമായും ചേർന്ന് ആലോചിക്കുമെന്നും […]