Skip to content
malayalees.ch
  • Religious
  • Europe
    • Switzerland
    • UK
  • Association
  • Pravasi
  • India
  • World
  • Health
  • Technology
  • Movies
  • Sports
  • Business
  • Social Media
  • Food
  • Auto
  • Our Talent
  • Cultural
  • Editorial Board
India Social Media

കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് എതിരെ ഫേസ്ബുക്കും നടപടി സ്വീകരിച്ചേക്കും

Posted on August 14, 2021August 14, 2021 Author Malayalees Comments Off on കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് എതിരെ ഫേസ്ബുക്കും നടപടി സ്വീകരിച്ചേക്കും

കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് എതിരെ ഫേസ്ബുക്കും നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ഫെയ്സ് ബുക്ക് പേജാകും നടപടിക്ക് വിധേയമാകുക. ഉചിതനടപടി സ്വീകരിക്കണം എന്ന് ദേശിയ ബാലാവകാശകമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് നടപടി. പീഡനത്തിന് ഇരയായ പെൺകുട്ടിയെ തിരിച്ചറിയുന്ന വിധത്തിൽ മാതാപിതാക്കളുടെ ചിത്രം രാഹുൽ പ്രസിദ്ധീകരിച്ചതിനെതിരെയാണ് നടപടി.

നേരത്തെ, രാഹുൽ ​ഗാന്ധിയുടേയും കെ സി വേണു​ഗോപാലിന്റേയും അക്കൗണ്ടുകൾക്കെതിരെ ട്വിറ്റർ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ ഇരുപതോളം കോൺ​ഗ്രസ് നേതാക്കളുടേയും, പാർട്ടിയുടെ ഔദ്യോ​ഗിക ഹാൻഡിലുകളായ ഏഴ് അക്കൗണ്ടുകൾക്കെതിരെയും ട്വിറ്റർ നടപടി സ്വീകരിച്ചിരുന്നു.

രൺദീപ് സുർജേവാല, അജയ് മഖൻ, മാണിക്കം ടാ​ഗോർ, സുശ്മിത ദേവ്, ജിതേന്ദ്ര സിം​ഗ് ആൽവർ, മദൻ മോഹൻ ഝാ, പവൻ ഖേര ഉൾപ്പെടെ 23 കോൺ​ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളാണ് ഇതോടെ പ്രവർത്തന രഹിതമായത്. മഹാരാഷ്ട്ര , ഗുജറാത്ത്, തമിഴ്നാട്, അടക്കമുള്ള സംസ്ഥാന ഘടകങ്ങളുടെ ഹാൻഡിലുകൾ ഉൾപ്പെടെ ഏഴ് അക്കൗണ്ടുകൾക്കെതിരെയും ട്വിറ്റർ നടപടി സ്വീകരിച്ചു. വിഷയത്തിൽ തർക്കത്തിനില്ലെന്നും നിയമപരമയ നടപടിയാണ് സ്വീകരിച്ചതെന്നും ട്വിറ്ററിന്റെ വിശദികരണം. എന്നാൽ, എതിർ ശബ്ദങ്ങൾക്ക് ലോക്ഡൗൺ പ്രഖ്യാപിക്കുകയാണ് കേന്ദ്രസർക്കാരിന്റെ നിർബന്ധത്തിന് വഴങ്ങ്ങ്ങി ട്വിറ്റർ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയൻകാ ഗാന്ധി കുറ്റപ്പെടുത്തി.

Tagged congress, fb account
Malayalees
http://www.malayalees.ch

Related News

India Kerala

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

Posted on January 2, 2024January 2, 2024 Author Malayalees

തൃശൂരില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. കാലിന് സാരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞ മടങ്ങവെയായിരുന്നു അപകടം.

India National

സുരക്ഷാ ഏജന്‍സികള്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കും മുമ്പ് പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണം: കുഞ്ഞാലിക്കുട്ടി

Posted on July 9, 2019July 9, 2019 Author Malayalees

ഭേദഗതികളിലൂടെ പൗരന്‍മാരുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് കാരണമാവുന്ന രീതിയില്‍ സുരക്ഷാ ഏജന്‍സികളുടെ അധികാര പരിധി വികസിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. യു.എ.പി.എ, എന്‍.ഐ.എ ഭേദഗതി ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന്‍മാരെ വിചാരണകൂടാതെ തടവിലിടുന്നതിന് വ്യാപകമായി ഉപയോഗിക്കപ്പെട്ട നിയമമാണ് യു.എ.പി.എ. നിരവധിപേരാണ് ഈ നിയമ പ്രകാരം അഴിക്കുള്ളിലുള്ളത്. ജനങ്ങളെ വിചാരണ ചെയ്ത് കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കുന്നതിന് പകരം അന്യായമായി ജയിലിലിടുന്നതിനാണ് ഈ നിയമം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമത്തെ […]

India National

‘വെടിയുതിര്‍പ്പോള്‍ നോക്കി നിന്നു’; പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ജാമിഅ വിദ്യാര്‍ഥികള്‍

Posted on January 31, 2020January 31, 2020 Author Malayalees

ജാമിഅ വെടിവെപ്പിൽ പൊലീസ് നിഷ്ക്രിയരായെന്ന് ആരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ജാമിഅ വിദ്യാർഥികൾ. പൊലീസുദ്യോഗസ്ഥർക്കെതിരെ സസ്പെൻഷനടക്കമുള്ള നടപടി ആവിശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർഥികളുടെ കൂട്ടായ്മയായ ജാമിഅ കോഡിനേഷൻ കമ്മിറ്റി. ഇന്നലെ ജാമിഅ കോഡിനേഷൻ കമ്മിറ്റി നടത്തിയ രാജ്ഗഢ് മാർച്ചിന് നേരെയാണ് ഹിന്ദുത്വവാദി രാംഭക്ത് ഗോപാൽ വെടിവെച്ചത്. സംഭവ സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും ഇയാൾ വെടിയുതിർക്കുന്നത് വരെ പൊലീസ് നോക്കി നിന്നുവെന്നാണ് ആരോപണം. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു. ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര […]

Post navigation

കൊവിഡ് ജാഗ്രത: തിങ്കളാഴ്ച്ച മുതൽ എറണാകുളത്ത് കർശന നിയന്ത്രണം
ഒൻമ്പത് വയസുകാരിയുടെ പീഡന കൊലപാതകം: തെളിവില്ലെന്ന് ഡൽഹി പൊലീസ്

Latest News

  • സൂറിച് നിവാസികളായ ആനിയമ്മ തുണ്ടത്തിലിന്റെയും ,മിനിമോൾ ഉടുപുഴയിലിന്റെയും പ്രിയ സഹോദരൻ ശ്രീ ജോൺ മാത്യു തുണ്ടത്തിൽ നിര്യാതനായി .
  • ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ പ്രവാസി യുവജനോത്സവമായ കേളി ഇന്റർനാഷണൽ കലാമേള ജൂൺ 7/8 തീയതികളിൽ സൂറിച്ചിൽ -രെജിസ്ട്രേഷൻ മെയ് 12 വരെ
  • പത്താം വാർഷികത്തിൽ ഒരുകോടി തൊണ്ണൂറുലക്ഷം രൂപയുടെ സാമൂഹ്യക്ഷേമപദ്ധതികൾ നടപ്പിലാക്കി ലൈറ്റ് ഇൻ ലൈഫ്
  • സൂറിച് നിവാസി ശ്രീ ജോഷി തെക്കുംതലയുടെ സഹോദരൻ ശ്രീ ഡേവിസ് തെക്കുംതല ,ബെർളിലിൻ നിര്യാതനായി .
  • സൂർ നിവാസി ജോയിച്ചൻ പറമ്പിയുടെയും ,ബേൺ നിവാസി ബീനാ വടക്കുംചേരിയുടെയും മാതാവ് ശ്രീമതി ത്രേസ്യാമ്മ ആന്റണി പറമ്പി നിര്യാതയായി

Latest News

  • ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ പ്രവാസി യുവജനോത്സവമായ കേളി ഇന്റർനാഷണൽ കലാമേള ജൂൺ 7/8 തീയതികളിൽ സൂറിച്ചിൽ -രെജിസ്ട്രേഷൻ മെയ് 12 വരെ
    Posted on May 3, 2025May 3, 2025 Author Malayalees Comments Off on ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ പ്രവാസി യുവജനോത്സവമായ കേളി ഇന്റർനാഷണൽ കലാമേള ജൂൺ 7/8 തീയതികളിൽ സൂറിച്ചിൽ -രെജിസ്ട്രേഷൻ മെയ് 12 വരെ
  • പത്താം വാർഷികത്തിൽ ഒരുകോടി തൊണ്ണൂറുലക്ഷം രൂപയുടെ സാമൂഹ്യക്ഷേമപദ്ധതികൾ നടപ്പിലാക്കി ലൈറ്റ് ഇൻ ലൈഫ്
    Posted on April 26, 2025April 26, 2025 Author Malayalees Comments Off on പത്താം വാർഷികത്തിൽ ഒരുകോടി തൊണ്ണൂറുലക്ഷം രൂപയുടെ സാമൂഹ്യക്ഷേമപദ്ധതികൾ നടപ്പിലാക്കി ലൈറ്റ് ഇൻ ലൈഫ്
  • സൂറിച് നിവാസി ശ്രീ ജോഷി തെക്കുംതലയുടെ സഹോദരൻ ശ്രീ ഡേവിസ് തെക്കുംതല ,ബെർളിലിൻ നിര്യാതനായി .
    Posted on April 14, 2025April 14, 2025 Author Malayalees Comments Off on സൂറിച് നിവാസി ശ്രീ ജോഷി തെക്കുംതലയുടെ സഹോദരൻ ശ്രീ ഡേവിസ് തെക്കുംതല ,ബെർളിലിൻ നിര്യാതനായി .

Categories

  • Association
  • Auto
  • Bollywood
  • Business
  • Cricket
  • Crime News
  • Cultural
  • Economy
  • Education
  • Entertainment
  • Europe
  • Fast Check
  • Food
  • Football
  • Gulf
  • HEAD LINES
  • Health
  • Hollywood
  • India
  • International
  • Kerala
  • Kollywood
  • Latest news
  • Local
  • Mollywood
  • Movies
  • Must Read
  • National
  • Our Talent
  • Pravasi
  • Religious
  • Rohit Sharma
  • rohit-sharma-bagged-new-record-on-century
  • SCIENCE
  • Social Media
  • Sports
  • Switzerland
  • Technology
  • Tollywood
  • Travel
  • UAE
  • UK
  • Uncategorized
  • Volley Ball
  • Weather
  • World
Kerala Pravasi Switzerland

സൂറിച് നിവാസികളായ ആനിയമ്മ തുണ്ടത്തിലിന്റെയും ,മിനിമോൾ ഉടുപുഴയിലിന്റെയും പ്രിയ സഹോദരൻ ശ്രീ ജോൺ മാത്യു തുണ്ടത്തിൽ നിര്യാതനായി .

Posted on May 9, 2025May 9, 2025 Author Malayalees Comment(0)

സൂറിച് : ശ്രീമതി ആനിയമ്മ തുണ്ടത്തിന്റെയും, മിനിമോൾ ഉടുപുഴയിലിന്റെയും, സഹോദരൻ ശ്രീ ശ്രീ ജോൺ മാത്യു തുണ്ടത്തിൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.സൂറിച് നിവാസി ശ്രീ രഞ്ജി കോളിൻസിന്റെ ഭാര്യാ സഹോദരനാണ് പരേതൻ. ശവസംസ്കാര ചടങ്ങുകൾ 11/05/2025 ഞായറാഴ്ച രാവിലെ 11.30 ന് വീട്ടിൽ നിന്നും ആരംഭിച്ച്, കാഞ്ഞിരത്താനം സെൻ്റ് ജോൺസ് ദേവാലയത്തിൽ നടത്തപെടുന്നത്താണ്. പരേതൻ്റെ ഭൗതികശരീരം ശനിയാഴ്ച്ച വൈകിട്ട് അഞ്ചിന് സ്വഭവനത്തിൽ എത്തിക്കുന്നതുമാണ്. കുടുംബാഗങ്ങളുടെ വേദനയിൽ പങ്കു ചേരുകയും, പരേതൻ്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, ആദരാജ്ഞലികൾ […]

ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ പ്രവാസി യുവജനോത്സവമായ കേളി ഇന്റർനാഷണൽ കലാമേള ജൂൺ 7/8 തീയതികളിൽ സൂറിച്ചിൽ -രെജിസ്ട്രേഷൻ മെയ് 12 വരെ

Posted on May 3, 2025May 3, 2025 Author Malayalees Comments Off on ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ പ്രവാസി യുവജനോത്സവമായ കേളി ഇന്റർനാഷണൽ കലാമേള ജൂൺ 7/8 തീയതികളിൽ സൂറിച്ചിൽ -രെജിസ്ട്രേഷൻ മെയ് 12 വരെ

പത്താം വാർഷികത്തിൽ ഒരുകോടി തൊണ്ണൂറുലക്ഷം രൂപയുടെ സാമൂഹ്യക്ഷേമപദ്ധതികൾ നടപ്പിലാക്കി ലൈറ്റ് ഇൻ ലൈഫ്

Posted on April 26, 2025April 26, 2025 Author Malayalees Comments Off on പത്താം വാർഷികത്തിൽ ഒരുകോടി തൊണ്ണൂറുലക്ഷം രൂപയുടെ സാമൂഹ്യക്ഷേമപദ്ധതികൾ നടപ്പിലാക്കി ലൈറ്റ് ഇൻ ലൈഫ്

സൂറിച് നിവാസി ശ്രീ ജോഷി തെക്കുംതലയുടെ സഹോദരൻ ശ്രീ ഡേവിസ് തെക്കുംതല ,ബെർളിലിൻ നിര്യാതനായി .

Posted on April 14, 2025April 14, 2025 Author Malayalees Comments Off on സൂറിച് നിവാസി ശ്രീ ജോഷി തെക്കുംതലയുടെ സഹോദരൻ ശ്രീ ഡേവിസ് തെക്കുംതല ,ബെർളിലിൻ നിര്യാതനായി .
  • Home
  • Association
  • Pravasi
  • Europe
  • India
  • Movies
  • Our Talent
  • Religious
  • World
  • Editorial Board
  • Auto
  • Business
  • Cultural
  • Food
  • Health
  • Social Media
  • Sports
  • Technology
2018 Malayalees.ch | Eggnews by Theme Egg.
error: Content is protected !!