റിപ്പബ്ലിക്ക് ടിവി തലവൻ അർണബ് ഗോസ്വാമിയുടെയും മുൻ ബാർക് സി.ഇ. പാർത്തോ ദാസ്ഗുപ്തയുടെയും ചോർന്ന വാട്ട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെക്കുറിച്ച രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടുവെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ രൺദീപ് സർജ്വാല എ.ഐ.സി.സി പ്രസ് കോൺഫെറെൻസിൽ പറഞ്ഞു. ചോർന്ന ചാറ്റുകൾ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചും, അധികാരത്തിലിരിക്കുന്നവരുടെ വിശുദ്ധിയെ കുറിച്ചും വ്യക്തമായ ധാരണ തരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ചയോടെ പുറത്തായ ചാറ്റുകൾ മുംബൈ പോലീസ് കേസിന്റെ ചാർജ് ഷീറ്റിൽ സുപ്രദാന തെളിവായി രേഖപ്പെടുത്തി. ഇതേക്കുറിച്ചു കൂടുതൽ അന്വേഷിക്കണമെന്ന ആവശ്യവുമായി നിരവധി കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വന്നിട്ടുണ്ട്. “ഒരു കാര്യം വ്യക്തമാണ്, ദേശിയ സുരക്ഷയിൽ വലിയ വീഴ്ച പറ്റിയിരിക്കുന്നു. ഔദ്യോകിക രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഞങ്ങൾ എങ്ങനെ, എപ്പോൾ ഏത് ദിവസം സമരം ചെയ്യും എന്നതെല്ലാം വളരെ സെൻസിറ്റീവ് ആയ വിഷയങ്ങളാണ് . ഇതെല്ലാം അന്വേഷിക്കുന്നത് ഇപ്പോൾ ഏജൻസികളാണെന്ന് ഞാൻ കരുതുന്നു. എന്നാൽ, അടിസ്ഥാന നിയമങ്ങൾ ലംഘിച്ചുകൊണ്ട് ചില മാധ്യമങ്ങളുമായി സർക്കാർ യോജിക്കുന്നത് വേദനാജനകമാണ്” എന്ന് കോൺഗ്രസ് നേതാവ് കപിൽ സിബാൽ പറഞ്ഞു.