India National

ജസ്റ്റിസ് എസ്.എ ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് എസ്.എ ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. ബോബ്ഡെയുടെ പേര് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ശിപാര്‍ശ ചെയ്തു.

ചീഫ് ജസ്റ്റിസ് വിരമിക്കാനിരിക്കെ പിന്മുറക്കാരന്‍റെ പേര് നിര്‍ദേശിക്കുന്ന കീഴ്‍വഴക്കമുണ്ട്. ഇതിന്‍റെ ഭാഗമായാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് എസ്.എ ബോബ്ഡെയുടെ പേര് നി‍ര്‍ദേശിച്ചത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനാണ് ശിപാര്‍ശ കത്തയച്ചത്. അടുത്ത മാസം 17നാണ് നിലവിലെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിക്കുന്നത്.