India National

ചന്ദ്രയാന്‍ ലാന്‍ഡിങിന് മുന്നോടിയായുള്ള നിര്‍ണായഘട്ടം പൂര്‍ത്തിയാക്കി

ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ലാന്‍ഡിങിന് മുന്നോടിയായുള്ള നിര്‍ണായഘട്ടം പൂര്‍ത്തിയാക്കി. ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു. സെപ്റ്റംബര്‍ 7നാണ് ലാന്‍ഡറിന്റെ ലാന്‍ഡിങ്.

പേടകത്തെ ചന്ദ്രന് ചുറ്റമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിലേക്ക് ഇന്നലെ മാറ്റിയിരുന്നു. വിക്രം ലാൻഡറിന്റെ ഭ്രമണപഥം സെപ്തംബര്‍ മൂന്നിനും നാലിനുമായി രണ്ട് ഘട്ടങ്ങളിലായി താഴ്ത്തിയതിന് ശേഷം സെപ്റ്റംബർ ഏഴിന് പുലര്‍ച്ചെയായിരിക്കും സോഫ്റ്റ് ലാൻഡിംഗ് നടക്കുക.

ദൌത്യത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടമാണിത്. വിക്രം ലാന്‍ഡറിനൊപ്പം പ്രഗ്യാന്‍ എന്ന പര്യവേഷണ വാഹനവും ചന്ദ്രനില്‍ തൊടും. ഉപഗ്രഹത്തിന്റെ പ്രവർത്തനം നിലവില്‍ തൃപ്തികരമാണെന്ന് ഇസ്റോ അറിയിച്ചു.