ചന്ദ്രനോടടുത്ത് ചന്ദ്രയാന്‍ രണ്ട്. പേടകത്തിന്റെ ചന്ദ്രന് ചുറ്റുമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. പേടകം ഇപ്പോള്‍ ചന്ദ്രനോട് 119 കി. മീ അടുത്തും 127 കി.മീ അകലെയുമുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. നാളെ 12 മണിക്ക് ശേഷമാണ് ഓര്‍ബിറ്ററിനെയും ലാന്‍ഡറിനെയും വേര്‍പിരിക്കുകയെന്ന നിര്‍ണായക ഘട്ടം പിന്നിടാനുള്ളത്. ഈ മാസം 7നാണ് പേടകത്തിലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങുക.
ആഗസ്റ്റ് 20ന് പേടകം ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റമാണ് ഇന്ന് നടന്നത്. വൈകിട്ട് ആറ് മണിക്കും ഏഴ് മണിക്കും ഇടയിൽ നടന്ന ഈ ഭ്രമണപഥ മാറ്റത്തോടെ ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള വർത്തുള ഭ്രമണപഥത്തിൽ ചന്ദ്രയാൻ രണ്ട് എത്തി. സെപ്റ്റംബർ രണ്ടിനായിരിക്കും ചാന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും വേർപെടുക. ദൌത്യത്തിലെ ഒരു നിര്‍ണായക ഘട്ടമാണിത്.