തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആന്ധ്രപ്രദേശില്‍ തെലുഗു ദേശം പാര്‍ട്ടി അരയും തലയും മുറുക്കി രംഗത്ത്. വോട്ടര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി ജീവിതം ആയാസരഹിതമാക്കുന്നതിനായി പതിനാല് മില്യണ്‍ ഫോണുകളാണ് ഈയടുത്ത് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഓര്‍ഡര്‍ ചെയ്തത്. ഇതിന് തൊട്ടുപിന്നാലെയാണ് തൊഴില്‍ രഹിതരായ ബ്രാഹ്‌മണ യുവാക്കള്‍ക്ക് സ്വിഫ്റ്റ് ഡിസയര്‍ കാറുകള്‍ വിതരണം ചെയ്യാന്‍ ആന്ധ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി ബ്രാഹ്‌മണ യുവാക്കള്‍ക്ക് 30 സ്വിഫ്റ്റ് ഡിസയര്‍ കാറുകള്‍ അമരാവതിയിലെ ക്യാമ്പ് ഓഫിസില്‍ വെച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിതരണം ചെയ്യും. ബ്രാഹ്‌മിണ്‍ വെല്‍ഫയര്‍ കോര്‍പ്പറേഷന്‍ ഇതിനായി രണ്ട് ലക്ഷം സബ്സിഡി പണം നല്‍കും. കാറിന്റെ പത്ത് ശതമാനം പണം ലഭിച്ചവര്‍ തന്നെ നല്‍കണം. ബാക്കി പണം ആന്ധ്ര സര്‍ക്കാര്‍ ബ്രാഹ്‌മിണ്‍ കോ ഓപറേറ്റിവ് ക്രഡിറ്റ് സൊസൈറ്റി ഇന്‍സ്റ്റാളുമെന്റുകളിലൂടെ വകയിരുത്തും. ആദ്യ ഘട്ടത്തില്‍ 50 കാറുകളാണ് കോര്‍പറേഷന്‍ നല്‍കുക. 1.5 ലക്ഷം ബ്രാഹ്‌മണ യുവാക്കള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുമെന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ വെമുരി ആനന്ദ് സൂര്യ പറഞ്ഞു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/01/chandrababu-naidu-andhra-election.jpg?resize=1200%2C642&ssl=1)