India National

കോവിഡില്‍ പകച്ച് മഹാരാഷ്ട്രയും ഗുജറാത്തും

ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇവിടെ രോഗം സ്ഥിരീകരിക്കുന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍.

ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇവിടെ രോഗം സ്ഥിരീകരിക്കുന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ 1233 പുതിയ കേസും 34 മരണവും കഴിഞ്ഞ മണിക്കൂറുകളിൽ റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ രോഗബാധിതർ 16758 ഉം മരണ സഖ്യ 651 ആണ്. ധാരാവിയിൽ മാത്രം രോഗബാധിതരുടെ എണ്ണം 700 കടന്നു, രോഗം പടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സർവകക്ഷി യോഗം വിളിച്ചു.

ഗുജറാത്തിൽ 380 പേർക്ക് രോഗവും 28 മരണവും റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ രോഗികൾ 6625 ഉം മരണം സഖ്യ 396മാണ്. ഡൽഹിയിൽ 428 പുതിയ കേസുകളൾ റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ 5532 ഉം മരണം 65 ആയി.

രാജസ്ഥാനിൽ 38 കേസും രണ്ട് മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 3355 ഉം മരണം 95 ഉം ആയി. മധ്യപ്രദേശിൽ ആകെ 3138 പേർക്ക് രോഗവും 185 മരണവും സ്ഥിരീകരിച്ചു. ബീഹാറിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം അഞ്ചായി. ഒഡീഷയിൽ 20 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ ഗൗതംബുദ്ധ് നഗറിൽ 10 പേർക്കും കോവിഡ് റിപ്പോർട്ട് ചെയ്തു.