Education India

സിബിഎസ്ഇ 12ാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി

സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ 12ാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കി. ജൂലൈ 25ന് വൈകിട്ട് 5 മണി വരെയാണ് സമയം അനുവദിച്ചത്. നേരത്തെ ജൂലൈ 22 വരെയായിരുന്നു മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയ പരിധി.

ജൂലൈ 31ന് മുന്‍പ് 12ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാനാണ് സിബിഎസ്ഇ തയാറെടുക്കുന്നത്. തിരക്കിട്ട് മാര്‍ക്ക് സമര്‍പ്പിക്കുമ്പോഴുണ്ടാകുന്ന പിഴവ് ഒഴിവാകാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

അധ്യാപകര്‍ക്ക് സമര്‍ദം നല്‍കുന്നത് മൂല്യനിര്‍ണയത്തെ ബാധിക്കുമെന്നും സിബിഎസ്ഇ കരുതുന്നു. ഏതെങ്കിലും സ്‌കൂളിന് മാര്‍ക്ക് യഥാസമയം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സ്‌കൂളിന്റെ റിസള്‍ട്ട് പ്രത്യേകം പ്രഖ്യാപിക്കാനാന്ന് തീരുമാനം.

പരീക്ഷ നടത്തും

അതേസമയം പ്രൈവറ്റായി എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ പരീക്ഷ നടത്തും. 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷ ഓഗസ്റ്റ് 16 മുതല്‍ സെപ്തംബര്‍ 15 വരെയാണ് നടത്തുക. സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരമാണ് പരീക്ഷ നടത്തുന്നത്.