പരീക്ഷ ഉപേക്ഷിച്ചെങ്കിലും അടുത്ത ക്ലാസിലേക്കുള്ള പ്രവേശനം എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല.
ബാക്കിയുള്ള സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽനിന്നുള്ള വിദ്യാർഥികൾക്ക് ഒഴികെയുള്ളവരുടെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയാണ് ഉപേക്ഷിച്ചത്. പരീക്ഷ ഉപേക്ഷിച്ചെങ്കിലും അടുത്ത ക്ലാസിലേക്കുള്ള പ്രവേശനം എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്റേഷണൽ മാർക്കുകളുടെ അടിസ്ഥാനത്തിലായിരിക്കമോ ഇതുവരെ നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തിലാവുമോ ക്ലാസ് കയറ്റം എന്നത് സംബന്ധിച്ച് അറിയിപ്പ് ഉണ്ടായിട്ടില്ല. വടക്കുകിഴക്കൻ ഡൽഹിയിൽനിന്നുള്ള വിദ്യാർഥികളുടെ പരീക്ഷ ലോക്ക്ഡൗണിനു മുൻപ് തന്നെ തടസപ്പെട്ടിരുന്നു. സി.എ.എ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പരീക്ഷ തടസപ്പെട്ടത്. അതിനാലാണ് ഈ മേഖലയെ ഒഴിവാക്കിയത്.