സത്യപ്രതിജ്ഞക്ക് മുന്നോടിയായി ബി.ജെ.പിയുടെ പാർലമെന്ററി ബോർഡ് യോഗം ഇന്ന് നടന്നേക്കും. കാബിനറ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തീകരിക്കുമെന്നാണ് സൂചന. അതിന് മുന്നോടിയായി ഘടക കക്ഷികളുമായി ധാരണയിലെത്താനാണ് ബി.ജെ.പിയുടെ ശ്രമം. നാളെ സർക്കാറുണ്ടാക്കാൻ രാഷ്ട്രപതി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ക്ഷണിച്ചേക്കും.
