India National

മൂക്കിലൊഴിക്കാവുന്ന വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ഭാരത് ബയോടെക്

മൂക്കിലൊഴിക്കാവുന്ന വാക്‌സിന്റെ പരീക്ഷണത്തിന് അനുമതി തേടി പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്. ഒന്നാം ഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെക് ഡഗ്രസ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി. അപേക്ഷ ഉന്നതാധികാര സമിതി പരിശോധിക്കും.

വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസണുമായി ചേർന്നാണ് നേസൽ വാക്‌സിൻ ഭാരത് ബയോടെക് വികസിപ്പിക്കുന്നത്. രണ്ടു ഡോസ് കുത്തിവയ്പ്പിന് പകരം ഒരു ഡോസ് വാക്‌സിനാണ് ലക്ഷ്യമിടുന്നത്. കുത്തിവയ്ക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമാണിതെന്നാണ് അവകാശവാദം,
18 വയസിനും 65നും ഇടയിലുള്ള 45ഓളം പേരിലായിരിക്കും ക്ലിനിക്കൽ പരീക്ഷണം. ഭുവനേശ്വർ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങിലും പരീക്ഷണം നടത്താൻ പദ്ധതിയുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരുന്നു.