പഞ്ചാബിലെ ബട്ടിൻഡ സൈനിക കേന്ദ്രത്തിൽ നാല് ജവാന്മാരുടെ മരണത്തിന് കാരണമായ വെടിവയ്പുമായി ബന്ധപ്പെട്ട് ഒരു സൈനികൻ അറസ്റ്റിൽ. അക്രമികളെ കണ്ടെന്നുവെന്ന് പൊലീസിന് മൊഴി നൽകിയ ദേശായി മോഹൻ ആണ് അറസ്റ്റിലായത്. ബട്ടിൻഡ പൊലീസ് ആണ് ഇന്ന് രാവിലെയാണ് ക്യാമ്പിലെ സൈനികന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
ഏപ്രിൽ 12 ന് പുലർച്ചെയായിരുന്നു ബട്ടിൻഡ സൈനിക കേന്ദ്രത്തിൽ ആക്രമണം. ഓഫിസേർസ് മെസ്സിന് സമീപമുള്ള ബാരക്കിലെ രണ്ട് വ്യത്യസ്ത മുറികളിൽ നാല് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തി. ഇൻസാസ് റൈഫിളിൾ ഒന്നിന്റെ 19 ഒഴിഞ്ഞ ഷെല്ലുകൾ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു. മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രണം നടത്തിയതെന്നായിരുന്നു ദേശായി മോഹൻ എന്ന സൈനികന്റെ മൊഴി. തുടർ അനവേഷണത്തിൽ ഇത് തൊറ്റാണെന്ന് ബോധ്യപ്പെട്ടു.
ഏപ്രിൽ 9 ന് കാണാതായ ഇൻസാസ് റൈഫിൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും അനവേഷണ സംഘം സ്ഥിതികരിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ദേശായി മോഹന്റെ പൻക്ൾ വ്യക്തമായ്. തുടർന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ കൊല്ലപ്പെട്ട നാല് പേരും ദേശായി മോഹനെ സ്ഥിരമായ് കളിയ്ക്കുമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.