ന്യുക്ലിയർ കാർഡിയോളജിക്കൽ സ്വസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ചെന്നൈയിൽ നടക്കുന്ന ദ്വൈവാർഷിക കോൺഫറൻസിൽ വച്ച് ഡോകടർ അജു പഴ ൻ കൊട്ടിലിനെ ഹോമി ഭാഭാ മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ചു.
കൊറോണറി ധമനികളുടെ രോഗാവസ്ഥയും ചികിത്സയും സംബന്ധമായി നിരവധി ഗവേഷണങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ നടക്കുന്നത്. ഇന്ത്യയിലെ പ്രമുഖരായ കാർഡിയോളോജിസ്റ്റുകൾ പങ്കെടുക്കുന്ന ദ്വൈവാർഷിക കോൺഫറൻസ് ഈ വര്ഷം ഒക്ടോബർ 5 , 6 തിയതികളിലായി ചെന്നൈയിൽ വച്ച് നടക്കുകയാണ്. ഇന്ത്യയിലെ ഡോകർമാരെ കൂടാതെ കുവൈറ്റ്, സൂറിച്ച് എന്നിവിടങ്ങളിൽ നിന്നും പ്രതിനിധികൾ ഈ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. ഹൃദയ ചികിത്സ സംബന്ധമായി നിരവധി വിദഗ്ദർ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളും ചർച്ചകളും രണ്ടു ദിവസങ്ങളിലായി നടത്തുന്നുണ്ട്.
ന്യുക്ലിയർ ചികിത്സ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും ഈ കോൺഫറൻസിൽ വച്ച് അവാർഡ് നൽകി ആദരിക്കുന്ന പതിവ് 1969 മുതൽ സ്വസൈറ്റി തുടരുന്നു.
പ്രശസ്ത ന്യുക്ലിയർ ശാസ്ത്രജ്ഞനും ഇന്ത്യൻ ആണവ ശക്തിയുടെ പിതാവുമായി അറിയപ്പെടുന്ന ഡോക്ടർ ഹോമി ജഹാംഗീർ ഭാഭാ യുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന ഹോമി ഭാഭാ മെമ്മോറിയൽ അവാർഡ് ആണ് ഈ പ്രഗത്ഭർക്ക് സമ്മാനിക്കുന്നത്.
2019 ൽ ഈ അവാർഡിന് യോഗ്യത നേടിയത് സൂറിച്ചിൽ നിന്നുള്ള PD. DR. അജു പഴൻ കോട്ടിലാണ്. നിരവധി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള അജു സൂറിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കാർഡിയോളജി ന്യുക്ലിയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ ഡോക്ടർ ആയി ജോലി ചെയ്യുന്നു.
പഴൻ കോട്ടിൽ മാത്യു മേരി ദമ്പതികളുടെ പുത്രനായ അജുവിന്റെ ഭാര്യ ലേഖയാണ്. എക സഹോദരൻ ആനന്ദ് അഭിഭാഷകനായി സൂറിച്ചിൽ ജോലി ചെയ്യുന്നു.