മുന്‍ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇ.സി.എംമോയുടേയും വെന്റിലേറ്ററിന്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് എന്ന് എയിംസ് അധിക്യതര്‍ അറിയിച്ചു. ജെയ്റ്റ്‌ലിയെ വൈകാതെ ഡയാലിസിസിനും വിധേയമാക്കും. ഈ മാസം 9തിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും കഴിഞ്ഞ ദിവസങ്ങളിൽ ജെയ്റ്റ്‌ലിയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/01/arun-jaitley-in-new-york-for-cancer-treatment-may-not-be-back-for-budget.jpg?resize=1199%2C642&ssl=1)