ഈ കൊമേഴ്സ് ഭീമന്മാരായ ആമസോണില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് ഹരിയാന സ്വദേശികളായ രാജ്കുമാര്‍ സിംഗ്, അരവിന്ദ് കുമാര്‍, സീതാറാം എന്നിവരെ യുപി സൈബര്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ആമസോണില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് ആവശ്യമുള്ള സാധനങ്ങള്‍ പണം നല്‍കി പര്‍ച്ചേസ് ചെയ്യുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം ലഭിക്കുമ്പോള്‍ ഉല്‍പ്പന്നതിന്റെ ഗുണമേന്മ മോശമാണെന്ന് കാണിച്ച് ആമസോണില്‍ റിപ്പോര്‍ട്ട്‌ചെയ്യും. ആമസോണിന്റെ പോളിസി അനുസരിച്ചു ഉപഭോക്താവിന് ഉല്‍പ്പന്നം ഇഷ്ട്ടമായില്ലെങ്കില്‍ നല്‍കിയ പണം അക്കൗണ്ടില്‍ തിരിച്ചയക്കും. തുടര്‍ന്ന ഉല്‍പ്പന്നം തിരിച്ചെടുക്കാന്‍ അവരുടെ ഡെലിവറി ഏജന്റിനെ വിടുകയും ചെയ്യും. തട്ടിപ്പുകാര്‍ ഡെലിവറി ഏജന്റുമാരുമായി ചേര്‍ന്ന് യഥാര്‍ത്ഥ ഉല്‍പ്പന്നം മാറ്റി തിരിച്ചയക്കും. അക്കൗണ്ടില്‍ പണം റീഫണ്ട് ആകുകയും ചെയ്യും. ഇങ്ങനെ തട്ടിയെടുക്കുന്ന സാധനങ്ങള്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയാണ് തട്ടിപ്പുകാരുടെ രീതി.
തട്ടിപ്പ്, ഗൂഡാലോചന എന്നീ വകുപ്പുകള്‍ കൂടാതെ ഐടി ആക്ടിലെ വകുപ്പുകള്‍ കൂടി ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.