കോവിഡ് വാക്‌സിനേഷന്റെ ഡ്രൈ റണ്‍ ജനുവരി രണ്ട് മുതല്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രൈ റണ്‍ നടത്തും. വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ ആസൂത്രണം എങ്ങനെയാണെന്നും വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാനാണ് ഡ്രൈ റണ്‍.
കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നിര്‍ണായക യോഗം ചേരാനിരിക്കെയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ സൂചന. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ മൂന്ന് സെഷന്‍ ആയി നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഡ്രൈ റണ്‍ നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
നേരത്തെ നാല് സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു.