മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ വീണ്ടും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ന് ഉദ്ധവ് താക്കറെക്കൊപ്പം അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ് സൂചന. എന്‍.സി.പിയില്‍ നിന്ന് ജയന്ത് പാട്ടിലും ഛഗന്‍ ഭുജ്ബലുമാവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഇന്ന് തെന്റ സത്യപ്രതിജ്ഞയുണ്ടാവില്ലെന്ന് അജിത് പവാറും വ്യക്തമാക്കിയിട്ടുണ്ട്.
താന്‍ മന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതെന്നും വകുപ്പും പദവികളും പിന്നീട് പവാര്‍ തീരുമാനിക്കുമെന്ന് ജയന്ത് പാട്ടീല്‍ പറഞ്ഞു. അജിത് പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്നും അദ്ദേഹത്തിന് എന്ത് ഉത്തരവാദിത്തം നല്‍കണമെന്നത് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ തീരുമാനിക്കുമെന്ന, സുനില്‍ തട്കാരെ വ്യക്തമാക്കി.
ദേവേന്ദ്ര ഫട്നാവിസിനൊപ്പം അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പാര്‍ട്ടി സമ്മര്‍ദ്ദം ശക്തമാവുകയും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാകുകയും ചെയ്തതോടെ പദവി രാജിവെക്കുകയായിരുന്നു.