ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിക്ക് സംവരണ സീറ്റിന് അര്‍ഹതയില്ലെന്ന് ഉന്നതാധികാര സമിതി. വിഷയം പരിശോധിക്കാന്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റായ മര്‍വാഹി അജിത് ജോഗിക്ക് നഷ്ടമാകും.
2016ല്‍ കോണ്‍ഗ്രസ് വിട്ട അജിത് ജോഗി ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് എന്നപേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് അജിത് ജോഗി ആരോപിച്ചു. എന്റെ മകന്‍ അമിത് ജോഗിയെ കേസില്‍ കുടുക്കിയ ഇവര്‍ ഇപ്പോള്‍ താന്‍ ഗോത്രവര്‍ഗ്ഗക്കാരനല്ലെന്ന് പറയുകയാണെന്നും അജിത് ജോഗി പറഞ്ഞു.