എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പൊതുതാത്പര്യ ഹര്‍ജികളിലാണ് നടപടി. സര്‍ക്കാര്‍ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന 1951ലെ നിയമസഭാ ചട്ടത്തിലെ വ്യവസ്ഥ കഴിഞ്ഞ മാസം 24ാം തിയതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു