India National

‘കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കില്‍ അതിഥി തൊഴിലാളികള്‍ ഇല്ല’ തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട് ന്യായീകരണവുമായി കേന്ദ്രം

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ കൂട്ടപ്പലായനങ്ങൾക്കിടെ മരണപ്പെട്ട തൊഴിലാളികളെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പാര്‍ലമെന്‍റിലും പുറത്തും ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ പുതിയ ന്യായിക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക തലത്തിലാണ് വിവരശേഖരണം നടത്തേണ്ടത്. ജില്ലകളിൽ ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു സംവിധാനവുമില്ലെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്.

ഒരോ ജില്ലയിലെയും കുടിയേറ്റ തൊഴിലാളികളുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കേണ്ടത് പ്രാദേശിക തലത്തിലാണ്. അവിടെ ഇതിന് വേണ്ടിയുള്ള ഒരു സംവിധാനവും നിലവിലില്ല. അതുകെണ്ട് തന്നെ ഈ വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തുനത് ശരിയല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

”ലോക്ക്ഡൌൺ സമയത്ത് എത്ര അതിഥി തൊഴിലാളികൾ മരിച്ചുവെന്നും എത്ര പേര്‍ക്ക് തെഴില്‍ നഷ്ടപ്പെട്ടുവെന്നും മോദി സർക്കാരിന് അറിയില്ല. നിങ്ങൾ കണക്കാക്കിയിട്ടില്ലെങ്കിൽ മരണങ്ങൾ നടന്നിട്ടില്ലേന്നാണോ? സർക്കാരിനെ ബാധിച്ചിട്ടില്ലെന്നത് സങ്കടകരമാണ്. ലോകം അവരുടെ മരണം കണ്ടു. എന്നിട്ടുംമോദി സർക്കാര്‍ മാത്രം ഇതൊന്നും അറിഞ്ഞില്ല.” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.