ആധാര്‍ നമ്പര്‍ സമൂഹമാധ്യമങ്ങളുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ ആവശ്യം പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. കേസില്‍ സര്‍ക്കാരിനും യു ട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവക്കും കോടതി നോട്ടീസ് അയച്ചു
Related News
കൊവിഡ് : രാജ്യത്തെ 15 ജില്ലകളിൽ സ്ഥിതി ആശങ്കാജനകം; പട്ടികയിൽ കേരളത്തിലെ ജില്ലകളും
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആശങ്കറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 15 ജില്ലകളിൽ സ്ഥിതി ആശങ്കാജനകമെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പട്ടികയിൽ തിരുവനന്തപുരവും എറണാകുളവുമുണ്ട്. ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒരു മാസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് വിലയിരുത്തിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ 35,000 ൽ അധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 20,000 ന് മുകളിൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ പതിനായിരത്തിലേറെ പേർക്കും […]
യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര; പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ
തമിഴ്നാട്ടിൽ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഐ.ടി.ഐ. വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമാകാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. സെപ്റ്റംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കാനിരിക്കെയാണ് സർക്കാർ തീരുമാനം. അതേസമയം, തമിഴ്നാട്ടിൽ ലോക്ഡൗൺ സെപ്റ്റംബർ 15 വരെ നീട്ടിയാതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശനമില്ല. ഞായറാഴ്ചകളിൽ ബീച്ചുകൾ അടച്ചിടാനും പുതിയ ഉത്തരവിൽ നിർദേശമുണ്ട്.
കര്‍ണാടക ബന്ദില്‍ സംഘര്‍ഷം; ബസുകള്‍ക്ക് തീയിട്ടു
ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ അക്രമം. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകള്‍ തീവച്ചു നശിപ്പിച്ചു. കനകപുരയിലും രാമനഗരത്തുമാണ് രാവിലെ അക്രമികള്‍ ബസിനു തീയിട്ടത്. ഇതോടെ ബസ് സര്‍വീസുകള്‍ നിര്‍ത്തവയ്ക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് തീരുമാനിച്ചു. മുന്‍കരുതലെന്ന നിലയില്‍ സ്കൂളുകളും കോളജുകളും അടച്ചു. ഡല്‍ഹിയില്‍ ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കള്ളപ്പണക്കേസിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. […]