India National

രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി അയോധ്യയിലെത്തി

രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ലക്നൌവില്‍ നിന്നും അയോധ്യയിലെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വാ൪ഷിക ദിനം തന്നെയാണ് തറക്കല്ലിടാനും മോഡി സ൪ക്കാ൪ തെരഞ്ഞെടുത്തത്. കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ഡൗൺ ഇളവുകളിൽ മതപരമായ പൊതുപരിപാടികൾക്ക് അനുമതിയില്ലെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ പ്രത്യേക ഇളവ് നൽകുകയായിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് ഹനുമാൻ ഗാ൪ഹി ക്ഷേത്രത്തിലെ പ്രധാനമന്ത്രിയുടെ പ്രാ൪ഥനയോടെയാണ് ഒദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. ശേഷം രാംലല്ലയിൽ പുഷ്പാ൪ച്ചന. വെള്ളികൊണ്ട് നി൪മിച്ച 22അര കിലോയിലധികം ഭാരമുള്ള കല്ലുപയോഗിച്ചാണ് തറക്കല്ലിടൽ. ഇന്നലെ രാത്രിയോടെ തന്നെ അയോധ്യ നഗരം ദീപാലംകൃതമായിരുന്നു.