മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയിലും കോവിഡ് വ്യാപനം കൂടുന്നു. ഇതുവരെയുള്ള കണക്കുപ്രകാരം 714 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിക്കുന്നത്
മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയിലും കോവിഡ് വ്യാപനം കൂടുന്നു. ഇതുവരെയുള്ള കണക്കുപ്രകാരം 714 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിക്കുന്നത്. ഇവരില്‍ 648 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. 61 പേര്‍ രോഗമുക്തരായിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തിരുന്നു.
ലോക്ക് ഡൗണ്‍ കാലയളവില്‍ 194ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 689 പേരുടെ അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് 98,774 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.