പൗരത്വ നിയമം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 32,000 അഭയാർഥികളുടെ പട്ടിക യു.പി സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. നാൽപതിനായിരം മുസ്ലിം ഇതര അഭയാർഥികൾ യുപിയിലുണ്ടെന്നാണ് കേന്ദ്രസർക്കാരിന് നൽകിയ കണക്ക്. ആഗ്ര, റായ്ബറേലി, സഹാരണ്‍പുർ, വാരാണസി തുടങ്ങി 19 ജില്ലകളിലാണ് ഇവർ കഴിയുന്നത്. പിലിഭിത്തിലാണ് ഏറ്റവുമധികം അഭയാർഥികളുള്ളത്. പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമാണ് കൂടുതൽ പേരും എത്തിയിട്ടുള്ളത്. അഭയാർഥികളുടെ വ്യക്തിഗത വിവരങ്ങൾ നൽകാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരോടും ആവശ്യപ്പെട്ടിരുന്നു.
ഉത്തര്‍ പ്രദേശായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ മുന്നില്‍ നിന്ന സംസ്ഥാനങ്ങളിലൊന്ന്. ഇരുപതിലധികം പ്രക്ഷോഭകരാണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.